കാട് മൂടി കിടക്കുന്ന പള്ളി പറമ്പ് പെരുന്നാളോടനുബന്ധിച്ച് ഒന്ന് വെട്ടി വെടിപ്പാക്കാന്‍ പള്ളി കമ്മറ്റി തീരുമാനിച്ചു. പരന്ന് വിശാലമായി കിടക്കുന്ന പറമ്പില്‍ ആളുകളെ വെച്ച് പണിയെടുപ്പിച്ചാല്‍ ആഴ്ച്ച രണ്ടെടുക്കുമെന്നും നല്ല കായി ചിലവുള്ള ഏര്‍പ്പാടാണെന്നും കമ്മറ്റി പ്രസിഡണ്ട് ബീരാന്‍ മുസ്ലിയാര്‍ മനസ്സില്‍ കണക്ക് കൂട്ടി. അത് കമ്മറ്റിയില്‍ ചര്‍ച്ചക്കിടുകയും ചൈതു.
നീണ്ട ചര്‍ച്ചക്കും സമയം പോക്കിനും ഇതൊരു നിമിത്തമായി. 'നാട്ടിലെ നാലാള്‍ക്കു നാല് കായി കിട്ടിയാല്‍ നല്ലതല്ലേ' എന്ന് ഒരു പാട് മെമ്പര്‍മാര്‍ അഭിപ്രായപെട്ടെങ്കിലും പ്രസിഡണ്ടടക്കമുള്ള ചേരിയുടെ അഭിപ്രായമാണ് അവസാനം അഗീകരിക്കപെട്ടത്.
'അങ്ങുമിങ്ങുമൊക്കെ വെറുതെ പണം കൊണ്ട്പോയി പാപ്പര്‍സൂട്ടാക്കുന്ന ആളുകളൊന്നും പള്ളി ബക്കറ്റില്‍ അഞ്ചുരൂപ പോലും ഇടാന്‍ മടിക്കുന്നവരാണ് .ഒന്നും രണ്ടും രൂപ ശബ്ദത്തോട് കൂടി ബക്കറ്റിലെറിഞ്ഞ് പടച്ചോനോടുള്ള കച്ചോടം തീര്‍ന്നു എന്നാശ്വസിക്കുന്ന ഒരു ജനമാണ് നമ്മുടെ നാട്ടിലേത്.നമ്മളെ പോക്കറ്റില്‍ നിന്നുംതന്നെ ഇതിനൊക്കെ ചില്ലറ പൊടിക്കേണ്ടി വരും, അല്ലെങ്കി ഇരുപെത്തേഴാം രാവ് വരെ കാത്തിരിക്കേണ്ടി വരും!!' എന്ന് പ്രസിഡണ്ട് തറപ്പിച്ചു പറഞ്ഞപ്പോള്‍ ആദ്യം വലിയ വായില്‍ ബര്‍ത്താനിച്ചവരൊക്കെ മിണ്ടാപ്രാണികളായി.
'അങ്ങുമിങ്ങുമൊക്കെ വെറുതെ പണം കൊണ്ട്പോയി പാപ്പര്‍സൂട്ടാക്കുന്ന ആളുകളൊന്നും പള്ളി ബക്കറ്റില്‍ അഞ്ചുരൂപ പോലും ഇടാന്‍ മടിക്കുന്നവരാണ് .ഒന്നും രണ്ടും രൂപ ശബ്ദത്തോട് കൂടി ബക്കറ്റിലെറിഞ്ഞ് പടച്ചോനോടുള്ള കച്ചോടം തീര്‍ന്നു എന്നാശ്വസിക്കുന്ന ഒരു ജനമാണ് നമ്മുടെ നാട്ടിലേത്.നമ്മളെ പോക്കറ്റില്‍ നിന്നുംതന്നെ ഇതിനൊക്കെ ചില്ലറ പൊടിക്കേണ്ടി വരും, അല്ലെങ്കി ഇരുപെത്തേഴാം രാവ് വരെ കാത്തിരിക്കേണ്ടി വരും!!' എന്ന് പ്രസിഡണ്ട് തറപ്പിച്ചു പറഞ്ഞപ്പോള്‍ ആദ്യം വലിയ വായില്‍ ബര്‍ത്താനിച്ചവരൊക്കെ മിണ്ടാപ്രാണികളായി.
(കാശ് എല്ലാര്‍ക്കും മുസീബത്തുള്ള സംഗതിയാണല്ലോ!)
'ജെ സി ബി ആയാല്‍ കൊള്ളാം' എന്ന് ഹമീദ് മാസ്റ്റര്‍ അഭിപ്രായപെട്ടു. ഒറ്റ ദിവസം കൊണ്ട് പണി തീര്‍ന്നു കിട്ടും. ചെലവും കുറവ്!
എല്ലാവരും ഒട്ടകെട്ടായി അതിന്മേല്‍ വാക്കുകള്‍ തറപ്പിച്ചു. ബീരാന്‍ മുസ്ലിയാര്‍ക്കും ആശ്വാസം. രണ്ടു മൂന്നു മണിക്കൂറു കൊണ്ട് പരിപാടി കഴിയും. പൈസ കുറവ്. ഇത് കഴിഞ്ഞാല്‍ മറ്റു വല്ല ഏര്‍പ്പാടുകളിലേക്ക് കടക്കുകയും ചെയ്യാം! എന്നിങ്ങനെ ആശ്വാസം കൊണ്ട് എല്ലാവരോടും കൂടെ ചോദിച്ചു: "അല്ല, എബ്ട്ന്നാപ്പം നല്ലൊരു ജെ സി ബി ഡ്രൈവറെ കിട്ടാ.. നല്ല പണിയറിയുന്ന ഒരുത്തനാവണം..നമ്മള നാട്ടീന്നെന്നായാല്‍ നന്ന്! ആരേലും അറിയോ അസീസ് മാഷെ?'
മാളി കൊണ്ടിരുന്ന കണ്ണുകള്‍ മുഴുക്കെ തുറന്ന് അസീസ് മാഷ് ഒന്നാലോചിച്ചു പറഞ്ഞു : 'നമ്മളെ അബൂട്ടിന്‍റെ മോന്‍ ജ്യാഫര്‍ ജെ സി ബി ഡ്രൈവറാ.. നല്ല ചെക്കനാ... ഓന്‍ ഡ്രൈവറാണെങ്കില്‍ പണി പെട്ടെന്ന് തീര്‍ന്ന് കിട്ടും.. വേണെങ്കി ഞാന്‍ തന്നെ വിളിച്ചു പറയാം'
ഒരു കോട്ടുവായിട്ടു തന്‍റെ പറച്ചിലിന് വിരാമമിട്ട് എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
'ന്‍റെ പുന്നാര പ്രസിഡന്‍റെ ഇഞ്ഞിതൊന്ന് പെട്ടൊന്നവസാനിപ്പിക്കീം' എന്ന് മനസ്സില്‍ മൂളി കണ്ണുകള്‍ പഴയ പടി പാതിയടച്ചു.
'അത് മതി അത് മതി' എല്ലാവര്‍ക്കും സമ്മതം.
'അടുത്ത വെള്ളിയാഴ്ച്ച പള്ളിപിരിവ് കഴിഞ്ഞ് ശനിയാഴ്ചക്ക് തന്നെ പരിപാടി തുടങ്ങും' എന്ന പ്രസിഡണ്ടിന്‍റെ പ്രഖ്യാപനത്തോട് കൂടി യോഗം പിരിഞ്ഞു.
ശനിയാഴ്ച്ച മഹല്ലിലെ ഒട്ടു മിക്ക ജനങ്ങളും തിങ്ങി കൂടി. കാലങ്ങളായി കാട് പിടിച്ചു കിടന്നിരുന്ന ആ പള്ളി പറമ്പ് വൃത്തിയാക്കുന്ന പരിപാടി കാണാന്‍ എല്ലാര്‍ക്കും ഒരു രസം! നല്ല പുകഴ്പെറ്റ ജ്യാഫര്‍ തന്‍റെ നീളന്‍ വണ്ടിയുമായി രാവിലെ ഒമ്പത് മണിക്ക് തന്നെ സ്ഥലത്തെത്തി പണി തുടങ്ങിയിട്ടുണ്ട്. ഉച്ചയാവുമ്പോഴേക്കും പണി തീര്‍ന്നു വീട്ടിലേക്ക് മടങ്ങാം എന്ന കണക്കു കൂട്ടലില്‍ കമ്മറ്റിയംഗങ്ങളും ചുറ്റു വട്ടത്ത് തമ്പടിച്ചിട്ടുണ്ട്.. പക്ഷെ, നേരം കുറച്ചായപ്പോള്‍ ബീരാന്‍ മുസ്ലിയാര്‍ അസ്വസ്ഥനായി. ഈ ചെക്കന്‍ പഠിച്ചിട്ടു തന്നെ വരവ്..!! അവന്‍റെ എന്നുമില്ലാത്ത വിധമുള്ള മെല്ലെ പോക്ക് നയം കമ്മറ്റിയില്‍ ആര്‍ക്കും പിടിച്ചിട്ടില്ല.
'അല്ല അസീസ് മാഷെ, ഇതാണോ ആ നല്ല ഡ്രൈവര്‍,! ഇവന്‍ ആന തരികിടയാ..! മണിക്കൂറു വെച്ച് തൊള്ളായിരം രൂപ എണ്ണി കൊടുക്കണം...! കിട്ടിയ തക്കത്തിന് മുതലാക്കുകയാണ്.. ചെക്കന്‍! ഇവന്‍ ഇങ്ങനെ പണിയെടുത്താല്‍ ഇത് ഇന്ന് തീരും എന്ന് തോന്നുന്നില്ല.. !. ചുരുക്കി പറഞ്ഞാല്‍ ഇന്നൊരു സംഖ്യ പൊട്ടി അത്ര തന്നെ!' അല്‍പ്പം നിര്‍ത്തി ഇങ്ങനെ സങ്കടപെട്ടു: 'നിങ്ങ നമ്മളെ മൊത്തം ഹലാക്കിലാക്കിയല്ലോ, അസീസ് മാഷെ..!'
അസീസ് മാഷിന് പറയാന്‍ ഒരു മറുപടിയും കിട്ടിയില്ല.. മറ്റുള്ളവര്‍ തന്നെയിങ്ങനെ സൂക്ഷിച്ചു നോക്കുന്നത് കൂടി കണ്ടപ്പോള്‍ ആകെ വിഷമിത്തിലായി... ഇവന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ, ഇന്നെന്തു പറ്റി!! ഇത് ഞാനും ജ്യാഫറും തമ്മിലുള്ള ഒത്തു കളിയാണെന്ന് ആരെങ്കിലും കരുതുമോ എന്ന ഒരു തരം ഭയവും മനസ്സിലുണ്ട്..
മൂന്നു മണിയായിട്ടും പണി തീരാത്തത് കണ്ടപ്പോള്‍ ബീരാന്‍ മുസ്ലിയാര്‍ ഉറക്കെ വിളിച്ചു ചോദിച്ചു :' അല്ല മോനെ,. പണി ഇന്ന് തീരൂലെ.. നമ്മ രാത്രി വരെ ഇവിടെ നിക്കേണ്ടി വരുമോ!'
ആ ചോദ്യത്തിന്‍റെ പൊരുള്‍ മനസ്സിലായിട്ടും ജ്യാഫര്‍ അമിത വേഗം കാട്ടിയില്ല. ഇത് കമ്മറ്റിയിലെ പലരെയും ചൊടിപ്പിച്ചു. അവര്‍ തമ്മില്‍ തമ്മില്‍ കുശു കുശുത്തു. ഇതിനിടയില്‍ ഹമീദ് മാഷ് എന്തോ പിരാകി അവിടം വിട്ടു പോയി.
അവസാനം വൈകുന്നേരം അഞ്ച് മണിക്ക് പണി തീര്‍ത്ത് ജ്യാഫര്‍ പോകാന്‍ തയ്യാറായി തന്‍റെ വണ്ടി റോഡിലേക്ക് മാറ്റിയിട്ടു.
പ്രസിഡണ്ട് വിരലില്‍ കണക്കു കൂട്ടി. 'പത്ത് , പതിനൊന്ന് , പന്ത്രണ്ട് , ഒന്ന് രണ്ട്, മൂന്ന്, നാല്, അഞ്ച്... ന്‍റെ ബദ് രീങ്ങളെ എട്ട് മണിക്കൂറ് !! ഏഴായിരത്തി ഇരുന്നൂറ് രൂപ!! വല്ല വിധേനയും ഇത് കുറക്കാന്‍ കഴിയുമോ എന്നാലോചിച്ച് അവന്‍റെ അടുത്തേക്ക് നീങ്ങി നിന്ന്, പണക്കെട്ട് കയ്യില്‍ ആട്ടി കളിച്ച് അറിയാത്ത മാതിരി അയാള്‍ ചോദിച്ചു :' എത്രആയി മോനെ അന്‍റെ പണിക്കൂലി... ?'
ജ്യാഫര്‍ പ്രസിഡണ്ടിന്‍റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു :' പൈസ ഒന്നും വേണ്ട ബീരാനിക്കാ, പള്ളി ആവിശ്യത്തിനല്ലേ! പള്ളിക്ക് ഇത് എന്‍റെ വക ഒരു നേര്‍ച്ചയായി കൂട്ടിക്കോളീ.. പള്ളീടെ മറ്റു നല്ല കാര്യങ്ങള്‍ക്കും ഉപയോഗിക്കാമെല്ലോ.. പകരം ഇങ്ങള് നമ്മക്കു മാണ്ട്യോന്നു ദുആരിക്കണം! ഞാന്‍ ഇന്നോട് ആവും വിധം വൃത്തിയായി തന്നെ ചെയ്തിട്ടുണ്ട്.... "
ബീരാന്‍ മുസ്ലിയാര്‍ക്ക് തന്‍റെ കയ്യില്‍ നിന്നും കറന്‍സികള്‍ തെന്നുന്നതായി തോന്നി... 'ഈ അല്‍പ്പം പണത്തിന് വേണ്ടി ഇവനെ ഞാന്‍ എന്തൊക്കെ പറഞ്ഞു റബ്ബേ! ഇവന്‍റെ മുമ്പില്‍ ഞാനെത്ര ചെറുതായി പോയി!'
ഒന്നും പറയാന്‍ കിട്ടാതെ പ്രസിഡണ്ട് തന്‍റെ കണ്ണുകള്‍ തുടച്ചു.. കുറ്റ ബോധത്തിന്‍റെ കറ മനസ്സില്‍ എരിയുന്നു. ആളുകള്‍ അവരവരുടെ വഴിക്ക് പിരിഞ്ഞു പോയിട്ടും അയാളവിടെ നിന്നു, ഇളകി പറക്കുന്ന ഒരു കൂട്ടം കടലാസ്സു കഷ്ണങ്ങളുമായി..
[ദുആരിക്കുക = പ്രാര്‍ഥിക്കുക]
*** *** ***
*മുന്‍ വിധി നല്ലതല്ല.. അത് മനുഷ്യരെ തമ്മില്‍ തമ്മില്‍ അകറ്റുന്നു..
*മനുഷ്യരെ പ്രായം കൊണ്ട് അളക്കാതിരിക്കുക, മറിച്ച് സ്വഭാവം കൊണ്ടളക്കുക
*പരദൂഷണം ചീത്ത സ്വഭാവമാണ്, അതില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുക
എനിക്ക് ഇഷ്ഠപെട്ടു
ReplyDeleteപ്രിയ വായനക്കാരാ വളരെ നന്ദി.. ഇനിയും ഈ വഴിയൊക്കെ വരണം!!
Deleteഎനിക്ക് ഇഷ്ഠപെട്ടു.
ReplyDeleteഒരു നൂറു ലൈക് ആവണേ
പ്രോത്സാഹനങ്ങളാണെന്‍റെ എഴുത്തിന്‍റെ പ്രചോദനം.. നന്ദി ഇസ്മായീല്‍ ഭായ്
Delete*മനുഷ്യരെ പ്രായം കൊണ്ട് അളക്കാതിരിക്കുക, മറിച്ച് സ്വഭാവം കൊണ്ടളക്കുക
ReplyDeleteഇത് നന്നായി, എന്നും വായിക്കപ്പെടും
നന്ദി ഷാജു ഭായ്.. അഭിപ്രായങ്ങളെ ഞാന്‍ സന്തോഷത്തോടെ ഇരുകരവും നീട്ടി സീകരിക്കുന്നു
Deleteനന്നായി പറഞ്ഞു . നല്ല സന്ദേശങ്ങൾ ഉൾകൊള്ളിച്ചു. തുടർന്നും നല്ല ആശയങ്ങളിൽ ബ്ലോഗ് ഉണരട്ടെ. ആശംസകൾ.
ReplyDeleteജലീലിലിക്കാ ഇവിടെ വരാനുള്ള ആ സന്മനസ്സിനും അഭിപ്രായത്തിനും വളരെ നന്ദി
Delete(കാശ് എല്ലാര്‍ക്കും മുസീബത്തുള്ള സംഗതിയാണല്ലോ!)
ReplyDeleteഅലെങ്കിലും പള്ളി,ക്ലബ്,വായനശാല എന്നിവയൊക്കെ പറയുമ്പോള്‍ നമുക്ക് അല്‍പം മടിയാണ് സംഭാവന നല്‍ക്കാന്‍. നമ്മുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിവര ഉള്ള ആളുകളാണല്ലോ മാഷമ്മാര് അവര്‍ക്കാണ് തരാനും ഏറ്റവും കൂടുതലും മടിയുള്ളത്.നേരെ മറിച്ച വല കൂലിപണിക്കാരനോട് സംഭാവന ചോദ്യക്കാണെങ്കില്‍ കൈനിറച്ച് തരും പക്ഷേ നമ്മക്ക് അത്രയങ്ങവാങ്ങാന്‍ തോന്നൂല കാരണം അവരുടെ ദയനീയ സ്ഥിതി അറിയന്നതുകൊണ്ട് പക്ഷേ അവര് കാണിച്ച സ്നേഹം അതുതന്നെ ആയിരത്തിന്‍റെ നോട്ടുകളെക്കാള്‍ വിലമതിക്കുന്നതാണ്.
(ഈ രംഗത്ത് അല്പം കാലത്ത് പ്രവര്‍ത്തിച്ച എന്‍റെ അനുഭവം)
ഇതു തന്നെയാണ് കഥയിലും പറഞ്ഞത് നന്നായി എഴുത്തി ഇതിന്‍റെ ഒരോ കോപ്പി എല്ലാം മഹല്ല് കമ്മറ്റിയിലും വിതരണം ചെയ്യണം എന്നിട്ടെങ്ങിലും ഉണരെട്ടെ നമ്മുട്ടെ ഈ ജാഡ തഖ്വവ വെച്ചുപുലര്‍ത്തുന്നവര്‍
എല്ലാവിധ ആശംസകളും
ഇത് പോലുള്ള ഒരു സംഭവത്തിനു സാക്ഷിയായ ആളാണ് ഞാന്‍ ... മറ്റുള്ളവരുടെ കുറ്റവും കുറവും വള്ളി പുള്ളി വിടാതെ കണ്ടെത്താന്‍ ശ്രമിക്കുന്ന കമ്മറ്റി അംഗങ്ങളാണ് മിക്ക സൊല്ലക്കും കാരണം... എന്നാലോ അവര്‍ അവരുടെ തെറ്റുകള്‍ കാണുകയേയില്ല... കണ്ടാലോ തിരുത്തുകയില്ല എന്നതാണവസ്ഥ....
Deleteകഥാ പാത്രങ്ങളില്‍ പലരും ഒറിജിനല്‍ തന്നെ (അല്‍പ്പം പേരിലൊരു മാറ്റം വരുത്തി എന്നേയുള്ളൂ.. )
നന്ദി അമാന്‍
Really good.....
ReplyDeleteനന്ദി Razakh bhai
Deleteകഥ അസ്സലായി...
ReplyDeleteഇനിയും എഴുതുക..
നന്ദി ഭായി
Deleteവളരെ വളരെ ഇഷ്ടപ്പെട്ടു
ReplyDeleteനല്ല ആശയം
സാധാരണ എല്ലാ മനുഷ്യര്‍ക്കും തോന്നാവുന്ന ചിന്തകള്‍ തന്നെ പ്രസിഡന്റിനും തോന്നിയത്
മുന്‍വിധികള്‍ ഇല്ലാതിരിയ്ക്കുന്നത് അത്ര നിസ്സാരസംഗതിയല്ല
നല്ല സന്ദേശം കൊടുക്കുന്ന ഈ നല്ലെഴുത്ത് ശരിക്കും ഇഷ്ടമായി.
ReplyDeleteഇതുവരെ ഇവിടെ ഞാൻ വായിച്ച മറ്റു രചനകളിൽ നിന്നും തികച്ചും വ്യത്യസ്ഥം - ഒഴുക്കോടെ എഴുതി അവസാനിപ്പിച്ചു. പോസ്റ്റിന് താഴെ കൊടുത്തിരിക്കുന്ന സന്ദേശങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. - വായനക്കാരാണ് അതിലേക്കെത്തിപ്പെടേണ്ടിയിരുന്നത് - തീർച്ചയായും വായന കഴിഞ്ഞാൽ ആ രീതിയിലേക്ക് തന്നെയാണ് ചിന്ത പോകുക.
ReplyDeleteമുൻ വിധി നല്ലതല്ല, മനുഷ്യനെ പ്രായം കൊണ്ട് അളക്കാതിരിക്കുക, പരദൂഷണം എല്ലാ വിപത്തിലേക്കുമുള്ള വഴികാട്ടി.
നല്ല എഴുത്ത് മുജീബ്
പൊളിച്ചടക്കി. മോഹിയുദ്ദീന്‍ പറഞ്ഞ പോലെ അവസാനം ഗുണപാഠം എടുത്തെഴുതിയത് വേണ്ടാ എന്നൊരു തോന്നല്‍.
ReplyDeleteഭൂമിമലയാളത്തില്‍ മേല്പറഞ്ഞതില്‍ നിന്നും വ്യത്യസ്തനായ ഒരു പള്ളിക്കമ്മിറ്റിക്കാരനെയും ഞാന്‍ കണ്ടിട്ടില്ല. മുന്‍വിധി ഇല്ലാത്തവര്‍ മനുഷ്യകുലത്തില്‍ വളരെ ചുരുക്കം.
നല്ല സന്ദേശം...പള്ളി കമ്മറ്റിക്കാര്‍ പലപ്പോഴും ഇത്തരക്കാര്‍ തന്നെ..പ്രസംഗിക്കുമ്പോള്‍ പടച്ചോന് പെരുത്ത്ഭയം എന്നൊക്കെ കാച്ചുമെകിലും ഇവര്‍ക്ക് പൊതുവേ അതില്ല..
ReplyDelete