ജീവിതത്തിൽ ഒരിക്കൽ മാത്രം തളിർത്ത് പുഷ്പ്പിക്കുന്ന സുന്ദര സുരഭില മോഹന കുസുമമത്രെ ബാല്യം! ചിലപ്പോൾ അത് അതിന്‍റെ നാമ്പിലെ വേരറ്റു പോകുന്നു.. ചിലത് വളർന്ന് പടർന്ന് ജീവിതത്തിന്‍റെ സായം സന്ധ്യയിൽ
പോലും മധുര മനോഹര ഓർമ്മയായി വിരാജിക്കും...!
എന്‍റെ ബാല്യം എന്തായിരുന്നു എന്ന് ഇന്നാലോചിക്കുമ്പോൾ അൽഭുതകരമായ ഒരു സമസ്യയായി തോന്നുന്നു! അനന്ത കോടി ജനതതികൾ തങ്ങളുടെ വ്യവഹാരങ്ങളിൽ പുതുപുലരിയും കണ്ട് ദിനേനെ ജീവിത ചക്രം തള്ളിനീക്കുമ്പോൾ, ലോകത്തിന്‍റെ അപ്രസ്ക്തമായൊരു കോണിൽ ഒരു പ്രതേക സമയത്ത് ഞാൻ പിറന്നുവീണു എന്നത് പുതുമ അർഹിക്കാത്ത ഒരു സാധാരണ കാര്യമായേക്കാം, എങ്കിലും ഈ വസ്തുനിഷ്ഠലോകം അതിന്‍റെ സ്വഭാവ സവിശേഷതകൾ കൊണ്ട് എന്നെ തുടക്കത്തിലേ വല്ലാതെ അൽഭുതപെടുത്തിയിട്ടുണ്ട്..!
കത്തിയോ മറ്റു വല്ല മാരകായുധങ്ങളോ കണ്ടായിരുന്നില്ല എന്‍റെ ജനനം, ഉമ്മയുടെ വയർ സ്വയം തന്നെ കീറിമുറിച്ച് ഞാൻ പുറത്തേക്ക് ചാടുകയായിരുന്നു..!! ലോകത്തെ കാണാനുള്ള അടങ്ങാത്ത വാഞ്ജ! പക്ഷെ വിചാരിച്ചതു പോലെ ശുഭകരമായിരുന്നില്ല ഒരു തുടക്കവും...
വിശക്കുന്ന വയർ, കാലിയായ പാത്രങ്ങൾ, ഗാന്ധിയില്ലാത്ത കീശകൾ...! തമ്പ്രാക്കന്മാരും ഒരു പിടി പ്രമാണിമാരും ഒഴികെ, ഒരു പ്രദേശത്തെ ജനത മുഴുക്കെ പട്ടിണിയിലായ അസുഖകരമായ കാലം. സമയത്തിന്‍റെ അനിഷേധ്യമായ അടയാളത്തെ അന്വർത്ഥമാക്കികൊണ്ട് ഞാൻ ജനിക്കേണ്ടത് അനിവാര്യതയായിരുന്നു, അതും ഈ സവിശേഷ നിമിഷത്തിൽ!! വിഭവദുർലഭതയുടെയും മാരകരോഗ പേമാരികളുടെയും കാലത്ത് അനാവിശ്യ വ്യാധിയോ വെപ്രാളമോ ആരിലും വിത്തിട്ടു വളർത്താതെ ഭൂമുഖം വളരെ ലാഘവത്തോടെയും പരിചിത ഭാവത്തിലും എന്നെ സീകരിച്ചു എന്നിടത് തുടങ്ങുന്നു ഈ ജീവിതം...!
കാലം കാത്തുവെച്ച കൈപ്പേറിയ അനുഭക്കടൽ അതിശീഘ്രം നീന്തിക്കടക്കാനുള്ള വ്യർതമായ ശ്രമം തുടക്കത്തിലേ മനസ്സിൽ അങ്കുരിച്ചു.. കൂട്ടുകാരെ പോലെ, സ്വന്തം മനോരാജ്യത്തിലെ രാജകുമാരനായി അറ്റമില്ലാത്ത ആഗ്രഹങ്ങളും പേറികൊണ്ടുള്ള കുതിചോട്ടത്തിനിടക്ക് കായൽ ചുഴിയിൽ ഒന്ന് നട്ടം തിരിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തമായി.. പ്രപഞ്ചമാകുന്ന ഈ ചതുരംഗ കളത്തിൽ കളിയുടെ ബാലപാഠം പോലും അറിയാത്തവനാണ് ഞാനെന്ന്...ഈ കൈകളിൽ ബലഹീനതയുടെ മുദ്ര പതിഞ്ഞിട്ടുണ്ടെന്നും .!
കാഴ്ച്ച മങ്ങി തുടങ്ങി..! യാത്രാക്ഷീണം! മുന്നോട്ടുള്ള പ്രയാണം ചുമച്ചും കുരച്ചും വലിച്ചുകൊണ്ട് പോവുകയാണ്...
ജീവിതം ജീവിച്ചു തന്നെ തീർക്കണമെല്ലൊ!!അതിനാൽ ഈ യാത്ര തുടരുന്നു...മംഗളം ഭവ!
ഏതവസ്ഥയിലും ജീവിതം തുടരുക തന്നെ ചെയ്യും. അതാണല്ലോ ജീവിതം. നല്ല എഴുത്ത്..തുടരുക.. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.
ReplyDeleteനന്ദി പ്രദീപേട്ടാ..
Deleteഅക്ഷരതെറ്റുകള്‍ പരമാവധി കുറക്കാന്‍ ശ്രമിക്കുന്നുണ്ട്.. പിന്നെ മലയാളം പത്താംക്ലാസ് വരെ പഠിച്ചിട്ടുള്ളൂ എന്നതിന്‍റെ കുറവ് എഴുത്തുകളില്‍ കണ്ടേക്കാന്‍ സാധ്യതയുണ്ട്..