Classic Smiley Muji KottaParambanWelcomes You --> For New Poems ( Click Here ) --> On Facebook ( Click Here) A fight against the asymmetrical Socio-Economic and Political hierarchies. And to find out a better solution to make the world Prosperous and peaceful driving out the pseudo-philosophical tenets that is only beneficial for the elites. Join with me to this task

Monday 1 April 2013

മൂന്നു കഥകള്‍

# ചില സമകാലീന പൊട്ടിതെറികള്‍


ഏറ്റവും തിരക്ക് പിടിച്ച മാര്‍ക്കറ്റില്‍, പോലീസ് വേഷം മാറി ഒരു സാധാ നാടന്‍ മനുഷ്യ കോലത്തില്‍ നൂന്ന് കയറി, പൊട്ടി തെറിച്ചാല്‍ ഏറ്റവും അധികം മനുഷ്യര്‍ കാഞ്ഞു പോകുന്നിടത്ത് തന്നെ ബോംബ്‌ അതിവിദക്തമായി ഒളിച്ചു വെച്ച്, ഇതിന്‍റെ പേരില്‍ നാളെ പിടിക്കപെടേണ്ട ആളുകളുടെ ലിസ്റ്റുമായി അര്‍ദ്ധ മന്ദഹാസത്തോടെ നടന്നു നീങ്ങവേയാണ് അപ്രതീക്ഷിതമായി സമയം തെറ്റി ഘോര ശബ്ദത്തോടെ അത് പൊട്ടി തെറിച്ചത്‌.

പിറ്റേന്ന് ഒരു കൂട്ടം കരിഞ്ഞ മനുഷ്യമാംസങ്ങള്‍ വാരികൂട്ടുമ്പോള്‍ അതില്‍ അയാളുടേതുമുണ്ടായിരുന്നു !! ഏറെ വൈകാതെ തന്നെ ജന സേവനത്തിനുള്ള മഹത്തായ സര്‍ക്കാര്‍ ബഹുമതിയും കുടുംബത്തിനു  കണ്ണീരൊപ്പാന്‍ അല്‍പ്പമല്ലാത്ത ലക്ഷങ്ങളും കിട്ടിയിരിക്കുന്നു!! ജീവിതം ധന്യമായി... ഇതിനേക്കാള്‍ കൂടുതല്‍ അംഗീകാരം ഇനി എന്ത് വേണം !!!

(ഇന്ത്യക്കാരെല്ലാം ഇപ്പോള്‍ സന്തോഷവാന്മാര്‍, എങ്കിലും, മറ്റുള്ളവരുടെ കാര്യം മറന്നുപോലും  ചോദിച്ചേക്കരുത്!!)

----------------------------------------------------------------------------------------------

# ഫേസ്ബുക്കില്‍ തലയിട്ട ഒരു നമ്പൂരിയുടെ കഥ


മക്കളും മരുമക്കളും നാട്ടുകാരുമൊക്കെ ഫേസ്ബുക്കിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കേട്ട് കേട്ട് ഇല്ലത്ത് മാത്രം ജീവിച്ചു ശീലിച്ച ആ പ്രായം ചെന്ന നമ്പൂരിക്കും തോന്നി 'ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയാല്‍ തരക്കേടില്ലെന്ന്...

അന്ന് തന്നെ ഉണ്ണിയെ വിളിച്ചു, തന്‍റെ ചെറുപ്പ കാലത്തെ തുടുത്ത മുഖവും ഇല്ലത്തെ അമ്പലവും യഥാക്രമം പ്രൊഫൈല്‍ പിക്ച്ചറും കവര്‍ ഫോട്ടോയുമാക്കി ഗംഭീരമായി തന്നെ ഒന്ന് തനിക്കും തുടങ്ങി.. ആ ഒരു ദിവസം അതിന്‍റെ മുന്നില്‍ മാത്രം ചിലവഴിച്ച് ഫേസ്ബുക്കിനെ കുറിച്ച ചില തന്ത്രങ്ങളൊക്കെ മനസ്സിലാക്കി..

പിറ്റേന്ന് കാലത്ത് തുറന്നു നോക്കുമ്പോള്‍ തന്‍റെ പ്രോഫിലിന്‍റെ മുകള്‍ ഭാഗത്ത് അങ്ങുമിങ്ങും ചുവപ്പ് കളറും ചില അക്കങ്ങളും കണ്ടു മൂപ്പര്‍ എന്നു മില്ലാത്ത വിധം ആഹ്ലാദ ഭരിതനായി. ആരോ തനിക്കു ഫ്രണ്ട് റിക്വസ്റ്റും അയച്ചിട്ടുണ്ട് . ആവേശത്തില്‍ തുറന്നു നോക്കുമ്പോള്‍ 'ഒരു ദളിത്‌ വിഷന്‍' ആണ് അയച്ചവന്‍!! ഇത് കണ്ടു കലി കയറി ഉണ്ണിയെ വിളിച്ചു അന്ന് തന്നെ മൂപ്പിലാന്‍ ധൃതിയില്‍ ആ കവര്‍ ഫോട്ടോയില്‍ മാറ്റം വരുത്തി.. അതില്‍ ഇപ്പോള്‍ ആ ഫോട്ടോക്ക് താഴെ ഇങ്ങനെ വായിക്കാം..

'നമ്പൂതിരി ഫാമിലിയില്‍ പെടുന്നവരില്‍ നിന്ന് മാത്രം ഫ്രണ്ട് റിക്വസ്റ്റുകള്‍ സീകരിക്കുന്നു..!'

അത് തന്നെയാണ്  സ്റ്റാറ്റസ് അപ്ഡേറ്റും!!

 -------------------------------------------------------------------------------------------------

# ദൈവ ഭക്തന്‍


'രണ്ടു വാഴക്കുല, ഒരു ചാക്ക് നാളികേരം , വേണ്ടുവോളം ധാന്യ വിഭവങ്ങള്‍,
 മറ്റു പല  വില പിടിച്ച വസ്തു വകകള്‍...' വാഹനം ദൈവത്തിനുള്ള പ്രാസാദം കൊണ്ട് നിറഞ്ഞിരിക്കുന്നു...

റോഡിലൂടെ ചീറി പായുമ്പോള്‍ വാഹനത്തിലേക്ക്  വിശപ്പിന്‍റെ ഉള്‍വിളി കൊണ്ട്അന്തിച്ചു നോക്കി  ഉമനീരിറക്കിയ യാചകന്മാരുടെ ദയനീയമായ കണ്ണുകളിലേക്കോ നാടോടികളായി അലഞ്ഞു തിരിഞ്ഞുകൊണ്ടിരുന്ന ആ ഒരു പറ്റം മനുഷ്യ പേക്കോലങ്ങളിക്കോ അയാളുടെ കണ്ണുകള്‍ അറിയാതെ പോലും  തിരിഞ്ഞതേയില്ല ...

കാരണം അയാളപ്പോയും ദൈവത്തെ പ്രസാദിപ്പിക്കാന്‍ വേണ്ടി കുതിച്ചോടുകയായിരുന്നു...

10 comments:

  1. ദൈവ ഭക്തന്‍.....കലക്കി

    ReplyDelete
  2. മൂന്ന് ചെറു കഥകളും നല്ല എഴുത്ത്, നല്ല കഥ

    ReplyDelete
    Replies
    1. വളരെ നന്ദി ഷാജു ഭായ് ,,


      നിങ്ങളുടെയൊക്കെ പിന്തുണയാണ് എന്‍റെ എഴുത്തിന്‍റെ വിജയം...ഇനിയും താങ്കളെ ഇവിടെയൊക്കെ ഞാന്‍ പ്രതീക്ഷിക്കും!!

      Delete
  3. സംഭവം മൊത്തത്തില്‍ കലക്കിയിട്ടുണ്ട്. എന്നാലും ഒരു ടെക്നിക്കല്‍ മിസ്റ്റെയ്ക് പറയാം. നായര്‍ പൊതുവേ ഇല്ലത്ത് അല്ല താമസിച്ചിരുന്നത്. (ഇപ്പോള്‍ എങ്ങനെ എന്ന് അറിയില്ല.), തറവാട്ടിലോ, വീട്ടിലോ ആയിരുന്നു അന്തിയുറക്കം..
    പിന്നെ കമെന്റ് എഴുതുമ്പോള്‍ 'നിങ്ങള്‍ റോബോട്ട് അല്ലെന്നു തെളിയിക്കുക' എന്നത് ഒഴിവാക്കിയാല്‍ വായനക്കാര്‍ക്ക് സൌകര്യമാകും..

    ReplyDelete
    Replies
    1. നന്ദി ഭായ് ഈ തിരുത്തിന്..
      മാറ്റം വരുത്തിയിരിക്കുന്നു

      Delete
  4. Replies
    1. ആചാര്യാ വളരെ നന്ദി ഈ വഴിക്കൊക്കെ വന്നതിന്, കമ്മന്റിനും

      Delete
  5. മൂന്നു കഥകളും മൂന്നു ചിന്തകള്‍ നല്‍കുന്നു , അവസാന രണ്ടു കഥകളും ഏറെ ചിന്തിപ്പിക്കുന്നതും .

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ഭായ്..
      ചില അനുമോദനങ്ങളോ നിരീക്ഷണങ്ങളോ അല്ലെങ്കില്‍ തിരുത്തുകളോ മതിയാകും ഒരാളുടെ എഴുത്തിനെ വീണ്ടും വീണ്ടും ഉദ്ദീപിപ്പിക്കുവാന്‍! പലപ്പോഴും എന്‍റെ എഴുത്തുകള്‍ക്ക് പ്രചോദനം ഇത്തരം അഭിപ്രായങ്ങളാണ്..

      Delete

Post Your Facebook Comments Down