Classic Smiley Muji KottaParambanWelcomes You --> For New Poems ( Click Here ) --> On Facebook ( Click Here) A fight against the asymmetrical Socio-Economic and Political hierarchies. And to find out a better solution to make the world Prosperous and peaceful driving out the pseudo-philosophical tenets that is only beneficial for the elites. Join with me to this task

Saturday 6 April 2013

*'തുണിയുരിഞ്ഞ് തുള്ളല്‍ വിപ്ലവം'!

തുനീഷ്യയില്‍ നിന്നും 'അറബ് വിപ്ലവത്തിന്' ശേഷം ഇപ്പോള്‍ പുതിയൊരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു ..'തുണിയുരിഞ്ഞ് തുള്ളല്‍ വിപ്ലവം' എന്നാണ് വിപ്ലവത്തിന്‍റെ പേര്...മാറും മൂലവും മറക്കണം എന്ന് പറഞ്ഞ് വാശിപിടിക്കുന്ന ജിഹാദികള്‍ക്കെതിരെയുള്ള ഒരു പുതിയ 'ജിഹാദാ'ണത്രെ ഇത്! തന്‍റെ മറച്ചു വെച്ച ശരീരത്തിലൂടെ മത മുല്ലമാര്‍ അഭിമാനം കൊള്ളുന്നു എന്നും, ആ അഭിമാനം ഞാന്‍ പോളിച്ചടക്കുമെന്നും വെല്ലുവിളിച്ച് മുലകളും നിതംബവും മാലോകരെ കാണിച്ചു മഹനീയ പദവിയിലേക്ക് വലിയ പ്രയാസമില്ലാതെ ഉയര്‍ന്നിരിക്കുന്നു ഒരു മഹിള! സര്‍വ്വമാന മുസ്ലീം മഹതികള്‍ക്കും വേണ്ടിയാണത്രേ അവള്‍ ഉടുമുണ്ടഴിച്ച് വിപ്ലവത്തിന്‍ ധ്വനി മുഴക്കിയത്.. നല്ല കാര്യം!! ഉടുമുണ്ടയിക്കാന്‍ വേവത് പൂണ്ടവര്‍ക്കിത് ഒരു അസുലഭ അവസരം തന്നെ, ചുളുവില്‍ പേര് നേടുകയും ചെയ്യാം!!

കളത്തിലിറങ്ങി ശീലമുള്ളവര്‍ക്കെ കളംനിറഞ്ഞു കളിക്കാനാവൂ എന്ന്‍ പറഞ്ഞ പോലെ,വസ്ത്രം ശരീരത്തിന് അലര്‍ജിയായ മദാമ്മകളാണ് തൊണ്ട പൊട്ടി സ്വതന്ത്രത്തിനു വേണ്ടി ആര്‍ത്തലക്കുന്നത്...കക്കറുപ്പന്‍ ശരീരവുമായി ആഫ്രിക്കന്‍സും ഈ 'മഹാ വിപ്ലവത്തിന്' മുന്നിട്ടിറങ്ങിയാല്‍ അവര്‍ മാറി പോകുമോ എന്ന ഒരു ചെറു ശങ്ക ചിലരെ പോലെ എനിക്കുമുണ്ട്..

വസ്ത്രധാരണത്തിന്‍റെ എ ബി സി ഡി പഠിപ്പിക്കുന്നത്‌ ഇസ്ലാമിസ്റ്റുകളെ ആയതിനാല്‍ അഫ്ഘാനിലും ഗ്വാണ്ടനാമോയിലുമൊക്കെ പൂട്ടികിടന്ന ക്യാമറ കണ്ണുകള്‍ തോളതേറ്റി തത്സമയ സംഭ്രേഷണത്തിന് കച്ച മുറുക്കിയിരിക്കുന്നു ജിഹാദിസ്റ്റുകളെ 'വെള്ളം കുടിപ്പിച്ച്' 'പേരെടുത്ത പല റിപ്പോര്‍ട്ടിംഗ് തമ്പ്രാക്കന്മാരും..സംഗതിപുറമേനിന്ന് വീക്ഷിക്കുമ്പോള്‍ സ്ത്രീയെ തൊലിയുരിഞ്ഞ് ശരിയാം വണ്ണം കണ്ടിട്ടില്ലാത്ത ഒരു പാവം 'ജിഹാദി'ക്ക് അവളെയും അത്തരക്കാരെയും കല്ലെറിഞ്ഞു കൊല്ലണമെന്നു തോന്നിയിരിക്കാം..അവനെ വെറും ഒരു സങ്കുചിത മനസ്ക്കനായി കണ്ട് നമുക്ക് മാറ്റി നിര്‍ത്താം! അപരിഷ്കൃതന്‍..!ലോകം മുഴുവന്‍ സ്വാതന്ത്ര്യത്തിന്‍ മഹനീയ ഗീതകള്‍ പാടുമ്പോള്‍ അവന്‍ നയിക്കുന്നത് ഇരുണ്ട യുഗത്തിലേക്ക്..! മോശം മോശം!!

-> ഇനി നമുക്ക് ഒരു സ്ത്രീ പിറന്നപടി ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ നോക്കാം...
  • വസ്ത്രത്തിന് ചിലവാക്കുന്ന കാശ് ലാഭിക്കാം!
  • വസ്ത്രം ധരിക്കുക നിമിത്തം നഷട്ടമായേക്കാവുന്ന വില പിടിച്ച സമയവും  ലാഭിക്കാം!
  • ശരീരം ഒരു പരസ്യ പലകയായി ഉപയോഗിക്കാം,അത് വഴി ചില്ലറ ഉണ്ടാക്കുകയും ചെയ്യാം!!
  • വിവാഹാലോചനക്ക് വരുന്നവര്‍ക്ക് ശരീരം കണ്ടു തൃപ്തിയായെങ്കില്‍ മാത്രം കെട്ടിയെടുത്താല്‍ മതി!
  • വല്ല അസുഖമൊക്കെയുഉണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് വളരെ ദൂരെ നിന്നെ അത് കണ്ടു മനസ്സിലാക്കി മരുന്ന് നിശ്ചയിക്കാം..!
ഇങ്ങനെ ഒട്ടനേകം ഗുണങ്ങള്‍ അങ്ങനെ പരന്നുകിടക്കുമ്പോയാണ് വസ്ത്രവുമായി ചിലര്‍ പാഞ്ഞടുക്കുന്നത്, പോകാന്‍ പറ അവരോട്..ഹല്ല പിന്നെ!!



വെയിലും മഴയും കൊള്ളാതെ, തന്‍റെ ശരീരം ഒരു പൊതു മുതലാക്കാതെ, മൃഗങ്ങളില്‍ നിന്ന് തങ്ങള്‍ വ്യതിരിക്തരാകണമെന്നു ആഗ്രഹിച്ചും മനുഷ്യരാണെന്ന അടയാളം പ്രഘടിപ്പിച്ചും ഒരു കൂട്ടം വസ്ത്രധാരിണികള്‍ ഇറങ്ങിയിരിക്കുന്നു ഇതേ ഗോദയില്‍ ഈ നടന്നു കൊണ്ടിരിക്കുന്ന വിപ്ലവതിനെതിരെ.. തുണിയുരിയാതെ അവരെയൊന്നും നമ്മുടെയാ ക്യാമറക്കകതാക്കണ്ട..!ആരും നോക്കിയേക്കില്ല ആ മൂടികിടക്കുന്ന ശരീരം, മാത്രമല്ല, അത് വഴി വല്ല പ്രശസ്തിയും നമ്മെ തേടിയെത്തുകയുമില്ല...

അതിനാല്‍ നമുക്കൊന്നിച്ച്‌ കൂവാം: 'തുണിയുരിഞ്ഞു തുള്ളല്‍' വിപ്ലവം സിന്ദാബാദ്..സിന്ദാബാദ്!


>അടിക്കുറി:
കേരളത്തിലെ ഫെമിനിസ്റ്റുകളും ഒന്നുണര്‍ന്നു കളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!

3 comments:

  1. 'തുണിയുരിഞ്ഞു തുള്ളല്‍' വിപ്ലവം സിന്ദാബാദ്..സിന്ദാബാദ്!

    ചില കൊച്ചമ്മമാർ ചില ചർച്ചകളിൽ പറയുന്നത് കേട്ടാൽ തോന്നും ഇവരൊക്കെ ഉണ്ടായത് ആകാശത്തിൽ നിന്നാണെന്ന, ആണുങ്ങളെ കണ്ടുകൂടാ

    ReplyDelete
    Replies
    1. ഷാജൂ അത് ചില പെണ്ണുങ്ങളുടെ പൊതു സ്വഭാവമാണെന്ന് വെക്കാം, അതിനു ലോകത്ത് ഇപ്പോള്‍ പ്രതേക മരുന്നൊന്നും കണ്ടു പിടിചിട്ടില്ലത്രെ..!പക്ഷെ എന്‍റെ ആധി, ഇത്തരം പെണ്‍വര്‍ഗ്ഗം എന്ത് പറഞ്ഞാലും അതിനൊക്കെ മുന്നും പിന്നും നോക്കാതെ തലയും വാലും കുലുക്കി സമ്മതിക്കുന്ന ആണ്‍കോന്തമ്മാരെ കുറിച്ചോര്‍ത്താ! അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ തന്നെ അറിയാതെ പോകുന്നു...

      Delete
  2. ഈ വിപ്ലവത്തിന് ഇനി അധികസമയമൊന്നും കാത്തിരിക്കേണ്ടി വരില്ല. നല്ല പോസ്റ്റ്‌

    ReplyDelete

Post Your Facebook Comments Down