Classic Smiley Muji KottaParambanWelcomes You --> For New Poems ( Click Here ) --> On Facebook ( Click Here) A fight against the asymmetrical Socio-Economic and Political hierarchies. And to find out a better solution to make the world Prosperous and peaceful driving out the pseudo-philosophical tenets that is only beneficial for the elites. Join with me to this task

Saturday 6 April 2013

പല തരം ആകുലതകള്‍!


എല്ലാ ദിവസവും സന്ധ്യക്ക് നേരവും മുറയും തെറ്റാതെ ഇബലീസ് അയമുവിനെ തേടിയെത്തും..സൗഹൃദത്തിന്‍റെ മഹാ ഹിമസാഗരങ്ങള്‍ തീര്‍ത്ത് അയാളെ തന്‍റെ വരുതിയിലാക്കാന്‍ ഇബലീസ് മുമ്പേ തന്നെ പ്രതിജ്ഞയെടുത്തിട്ടുണ്ട്..ഇപ്പോള്‍ ഏതാണ്ട്‌ തന്‍റെ പിടിയിലമര്‍ന്നിരിക്കുന്നു എന്ന ആത്മവിശ്വാസത്തിന്‍റെ നെടുവീര്‍പ്പിട്ട് അന്നും കൃത്യ സമയത്ത് അങ്ങോട്ട്‌ കയറി ചെന്നു. കണ്ടനിമിഷത്തില്‍ തന്നെ ആലിംഗനബദ്ധരായി കുശലാന്വേഷണങ്ങളിലേക്ക് തിരിഞ്ഞു. പുതിയ തുരുപ്പു ചീട്ടുകള്‍ ഇറക്കി അയാളുടെ ശ്രദ്ധയെ ഒന്നുകൂടി ശക്തമായി ആവാഹിച്ചാണ് അന്ന് ആ വീടിന്‍റെ പടിയിറങ്ങിയത്..

ദൈവം തന്‍റെ ഒരു മാലാഖയെ വിളിച്ചു ഉടനെ തന്നെ അയമുവിനെ കാണാനും അടഞ്ഞു പോകുന്ന ആ കണ്ണുകളും തലച്ചോറും തുറപ്പിക്കാനും ഇബലീസിന്‍റെ പിടുത്തത്തില്‍ നിന്ന് മുക്തമാക്കാനും വേണ്ടി പറഞ്ഞയച്ചു. പിറ്റേ ദിവസം മാലാഖ ഇബലീസ് വരുന്നതിനു കുറച്ചുമുമ്പേ അയാളെ കാണാന്‍ ചെന്നു. ശുഭ്രവസ്ത്രധാരിയായി മാലാഖ തന്‍റെ വാതിലിനു മുമ്പില്‍ നില്‍ക്കുന്നത് കണ്ട് അയമു 'എതവനാ ഇത്' എന്ന കോലത്തില്‍ അന്തം വിട്ട് കുറേനേരം ആ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ വന്ന വഴി കാണിച്ചിട്ട് പറഞ്ഞു; 'ഇത് അയമൂന്‍റെ ബീടാണ്..ഇങ്ങക്ക് ബയി തെറ്റിയിട്ടുണ്ടാകും കാക്കേ! അതാണ്‌ ഇങ്ങള് ബന്ന ബയി!'

മറുപടിയായി മാലാഖ പുഞ്ചിരിച്ചു, എന്നിട്ട് അയമുവിന്‍റെ തോളില്‍ കയ്യിട്ട് മന്ദസ്മിതത്തോടെ തന്നെ പറഞ്ഞു: 'അറിയാം അയമൂ..തന്നെ കാണാന്‍ തന്നെയാണ് ഞാന്‍ ഇവിടെ വന്നത്. വളരെ പ്രധാനപ്പെട്ട ഒരു സംഗതി പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്..ഇവിടെ എന്നും സന്ധ്യക്ക് മനുഷ്യ രൂപത്തില്‍ കയറി വന്ന്‍ നിന്നോട് ചക്കര വര്‍ത്തമാനം പറയുന്നത് മറ്റാരുമല്ല ,അത് ചെകുത്താനാണ്‌!, സൂക്ഷിച്ചാല്‍ നിനക്ക് നന്ന്..അവന്‍റെ പിന്നാലെ ചെന്ന് ജീവിതം ആകെ താറുമാറാക്കണ്ട!'

ഉപദേശങ്ങള്‍ വള്ളി പുള്ളി വിടാതെ സശ്രദ്ധം കേട്ടിരുന്ന അയമുവിന് നേരം കുറച്ചായപ്പോള്‍ ഒരു സുലൈമാനി കുടിച്ചാല്‍ തരക്കടില്ലെന്നു തോന്നി. ഇങ്ങനെ, അതിഥിക്കും തനിക്കുമായി സുലൈമാനി ഉണ്ടാക്കാന്‍ അകത്തേക്ക് പോയ നേരം നോക്കി മാലാഖ പോകാനായി പതിയെ എഴുന്നേറ്റു...വാതില്‍ തുറന്നു നോക്കുമ്പോള്‍ അതാ കിടക്കുന്നു മുമ്പില്‍ ഇബലീസ്! മാലാഖയും ഇബലീസും അല്‍പ്പനേരം മുഖത്തോട് മുഖം നോക്കി നിന്നു.. പിന്നെ അവക്ജ്ഞയോടെ മുഖം ചുളിച്ച് എതിര്‍ദിശയിലേക്ക് വഴിമാറി സഞ്ചരിച്ചു.

'ആ 'നാശം പിടിച്ച' മാലാഖ അവനെ തന്നില്‍ നിന്ന് തട്ടിയെടുക്കുമോ' എന്ന ഒരു തരം ഭയം ഇബലീസിനെ വല്ലാതെ പിടികൂടി. അന്ന് മുറ തെറ്റിച്ച് ഇബലീസും അവിടെ കേറാതെ തിരിഞ്ഞു നടന്നു.

അന്ന് പാതിരാത്രിക്ക്‌ അയമു കാഹള നാദം പോലുള്ള തന്‍റെ പതിവ് കൂര്‍ക്കം വലിയുമായി മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍, ഇബലീസ് ശബ്ദമുണ്ടാക്കാതെ അകത്തു കയറി സ്വപ്നത്തിലൂടെ തന്‍റെ മായാലോകത്തിലേക്ക്‌ ആനയിച്ചു. തട്ടിപിടഞ്ഞെഴുന്നേറ്റ അയമു എന്താണ് ചുറ്റും സംഭവിക്കുന്നതെന്നറിയാതെ അന്ധാളിച്ച് ഇബലീസിന്‍റെ കൈതണ്ടക്ക് ചാടിപിടിച്ചു..

ഇബലീസ് പറഞ്ഞു: 'നമ്മളിപ്പോള്‍ ഒരു പറുദീസയിലാണ്.. അതാ അങ്ങോട്ട്‌ നോക്കൂ ഒരു കൂട്ടം സുന്ദരികള്‍ സ്നാനം ചെയ്യുന്നത്!.'



അയമു ആവേശത്തോടെ നോക്കി, പക്ഷെ ഒന്നും കണ്ടില്ല..!പിന്നെയും പ്രയാസപെട്ടു നോക്കിയെങ്കിലും സംഗതി തഥൈവ! നിരാശയില്‍ പിന്നാലെ യാത്ര തുടര്‍ന്നു.. ഇടക്കിടക്കെത്തുമ്പോള്‍ ഇബലീസ് അങ്ങനെ പല കാര്യങ്ങളും കാണിച്ചു കൊടുക്കുന്നുണ്ട്..'അതാ അവിടെ ഹൂറിലീങ്ങള്‍..ഇവിടെയിതാ ഒരു കൂട്ടം മണവാട്ടികള്‍..!'

ഇതെല്ലാം കേട്ട് അയമുവിന് ദേഷ്യം വരുന്നുണ്ട്..ഏറെ നേരം സഹിക്കെട്ട് പിടിച്ചു നിര്‍ത്താനാവാതെ ആ ചെകുത്താന്‍റെ പിരടി നോക്കി ഒന്ന് കൊടുത്തു..

'നാശമേ, ഇങ്ങനെ പള പള എന്ന് ചിലക്കാതെ, എന്ത് അസംബന്ധങ്ങളാണ് പുലമ്പി കൊണ്ടിരിക്കുന്നത്'

ഈ വാക്കുകള്‍ ഒരിടി നാദമായാണ് മനസ്സില്‍ മുഴങ്ങിയത്. തന്‍റെ ഹൃദയ ചലനത്തില്‍ മാറ്റമുണ്ടായതായും ഇബലീസിന് തോന്നി..ഏറെ നാള്‍ കെട്ടിപടുത്ത മോഹസാമ്രാജ്യം ഒറ്റ ദിവസം കൊണ്ടാണ് ആ മാലാഖ നശിപ്പിച്ചു കളഞ്ഞത് !! ഇങ്ങനെ സ്വയം പ്രാകി തിരിഞ്ഞു നടക്കവേ അയമു ഇബലീസിനെ വീണ്ടും ചാടിപിടിച്ചു.എന്നിട്ട് വളരെ ദേഷ്യത്തോടെ പറഞ്ഞു..

'ഇഞ്ഞെങ്ങാനും ഇന്നെങ്ങനെ പിടിച്ചോണ്ടരാണെങ്കില്‍ ഒന്ന് നേരത്തെ പറയണം ബലാലെ. നാശം പിടിക്കാന്‍! ഞാനിന്നെന്‍റെ കണ്ണട എടുത്തിട്ടില്ല!! ഒന്ന് മേം പോയി അത് എടുത്തോണ്ട് ബാ ചെയ്ത്താനേ!!'

ദുഖത്തിന്‍ പേമാരി സന്തോഷത്തിന്‍ അലകളായി മാറിയ ഇബലീസ് അതെടുക്കാന്‍ വേണ്ടി ശ്രീഘ്രം പുറപ്പെട്ടു...

23 comments:

  1. നന്നായിട്ടെഴുതി. ഇക്കാലത്ത് ഇബ്‌ലീസുകൾ ജയിച്ചുകൊണ്ടേയിരിക്കും. അവർ നിരാശപ്പെടേണ്ടി വരുന്നത് അപൂർവ്വം.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി നാസ്സര്‍ ഭായ്..

      ഇബ്ലീസിനു കിട്ടുന്നതോരോന്നും ബോണസ്സാണ്, മറിച്ച് നഷട്ടപെടുന്നത് മനുഷ്യന് മാത്രമാണ്..മനുഷ്യന്‍ അത് ചിന്തിച്ച് കണ്ടെത്തുമ്പോഴേക്കും പെടേണ്ടിടതൊക്കെ പെട്ടിട്ടുണ്ടാകും...

      Delete
  2. നര്‍മ്മത്തില്‍ എവിടെയോ ചില സത്യങ്ങള്‍ ഒളിച്ചു കിടപ്പുണ്ട്

    ReplyDelete
    Replies
    1. സത്യങ്ങളൊക്കെ ഇപ്പോള്‍ ആര്‍ക്കു വേണം! ഇബ്‌ലീസൊന്നു ഞൊടിചാല്‍ ആയിരങ്ങള്‍ പിന്നാലെ വരും, നേരെ മറിച്ച് ദൈവത്തിനു സ്വന്തം അണികളെ പോലും കിട്ടാത്ത കാലമാണ്! എന്നും വഴക്കും വക്കാണവും തന്നെയാണ് അവരുടെ ഇന്നത്തെ അടയാളം.. കണ്ണ് തുറപ്പിക്കേണ്ടവര്‍ സ്വയം കണ്ണടച്ച് ചുറ്റും ഇരുട്ടാണെന്ന് വിളിച്ചു കൂവുന്നു..തക്കം നോക്കി ചെകുത്താന്‍ വെളിച്ചത്തുവന്ന് നേരിട്ടക്രമിക്കുന്നു..


      നന്ദി ആബിദ്‌ ഭായ്, ഇനിയും വരണം!

      Delete
  3. ദൈവം വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലേ?
    അല്ലെങ്കിലും ഇബിലീസുകള്‍ അങ്ങനെ തന്നെ.. പിടിച്ചാല്‍ വിടില്ല ല്ലേ..

    നന്നായി എഴുതി കേട്ടോ ഭായ്.. :)

    ReplyDelete
    Replies
    1. ഇബ്‌ലീസ് കിട്ടിയ അവസരത്തില്‍ കളം നിറഞ്ഞു കളിക്കുന്നു..
      ദൈവം ഇനിയും നേരിട്ട് ഗോദയിലിറങ്ങിയിട്ടില്ല എന്നതാശ്വാസം! ഇറക്കിയവരൊന്നും അത്ര പോര..! അടിക്കട്ടെ ഇബ്‌ലീസും രണ്ടു ഗോള്‍, എങ്കിലല്ലേ ദൈവത്തിന് 'ഒരിത്' ഉണ്ടാവുകയുള്ളൂ!!


      നന്ദി മനോജ്‌ ഭായ് (y)

      Delete
  4. ഒന്ന് മേം പോയി അത് എടുത്തോണ്ട് ബാ ചെയ്ത്താനേ!!'-
    ചിരിച്ചേ.... 
    "ദൈവസ്മരണക്ക് മേൽ പിശാച് മേൽക്കൈ നേടുമ്പോഴാണ് തിന്മ അതിന്റെ വിത്തുകൾ പാകിമുളപ്പിക്കുന്നത്"

    ReplyDelete
    Replies
    1. ഇബ്‌ലീസിന് പറ്റിയ പാകമായ സമയമാണിന്നു ലോകത്തുള്ളത്!

      നന്ദി ചീരാമുളക്..
      (ഇപ്പോള്‍ ചീരാമുളന്‍റെ കച്ചോടം എങ്ങനെ!! ഞാന്‍ ഉടന്‍ വരുന്നുണ്ട്)

      Delete
  5. എന്തായാലും ഇബിലീസുകൾ സന്തോഷവാന്മാരാണ്................

    ReplyDelete
    Replies
    1. മുമ്പും പിശാശുക്കള്‍ സന്തോഷവാന്മാരാണ്, കൂടെ കൂടുന്നവരും!
      ഇത് അവര്‍ക്ക് കൊയ്ത്തുകാലമല്ലയോ!!


      നന്ദി ഷാജു ഭായ്

      Delete
  6. കഥ ശ്ശി പിടിച്ചു...
    കിടന്നുരന്മ്പോള്‍ കണ്ണട ധരിക്കണമെന്ന് കാരണവന്മാര്‍ പറയുന്നത് ഇത് കൊണ്ടാണോ..?

    ReplyDelete
  7. ഇവിടെ വന്നു എനിക്ക് വേണ്ടി തങ്ങളുടെ വിലപ്പെട്ട സമയം മാറ്റിവെച്ച എന്‍റെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും നന്ദി..ഇനി വരാനുള്ളവര്‍ക്കും, വരുമെന്ന് വിചാരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി ആദ്യമേ ഒരു നദി പാസാക്കിയിരിക്കുന്നു..


    ഇനിയും ബരൂലെ ഇവിടെ
    ):

    ReplyDelete
  8. കണ്ണടകള്‍ വേണം

    ReplyDelete
    Replies
    1. കുളിച്ചൊരുങ്ങി മുടി ചീകി കണ്ണട ധരിച്ച് ഉറങ്ങണമെന്ന് ആധുനിക കാമുകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്...
      അതിനു പക്ഷെ പ്രായത്തിന്‍റെ പ്രശ്നമുതിക്കുന്നില്ല...കാരണം, ഉറക്കത്തില്‍ എല്ലാവരും ചെറുപ്പമാവുമാത്രേ! ഞാനും ഒന്ന് വാങ്ങിയിട്ടുണ്ട്...:(


      അജിചേട്ടാ നന്ദി, വീണ്ടും വരിക

      Delete
  9. ചിരിച്ച് ചിരിച്ച് ചിരിച്ച്... അക്ഷരത്തെറ്റുകൾ തിരുത്തു ട്ടോ


    ReplyDelete
    Replies
    1. തീര്‍ച്ചയായും ശ്രമിക്കും...

      നന്ദി ഈ വഴിക്ക് വന്നതിനും ഈ ഉപദേശത്തിനും

      Delete
  10. നന്നായിട്ടുണ്ട് സുഹൃത്തേ

    ReplyDelete
    Replies
    1. ഉദയപ്രഭന്‍ സാർ വളരെ നന്ദി

      Delete
  11. അയമു ആളൊരു രസികനാണ്, എനിക്കയാളെ ഇഷ്ടപ്പെട്ടു. അയമുവിനു മുൻപിൽ ചെകുത്താനും മാലാഖയും എത്രയോ ചെറുത്.!

    ReplyDelete
  12. ഇനിയൊട്ട് ഇബിലീസ് ചെന്നില്ലേലും അയമ്മു തേടിപ്പോയിക്കൊള്ളും.

    ReplyDelete
  13. ഹമ്പമ്പോ.. ഇതെന്തിബിലീസാണിത്..?
    കഥ നന്നായീട്ടോ.. ആശംസകള്‍..

    ReplyDelete

Post Your Facebook Comments Down